കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും ഇരട്ടവോട്ട്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല – തൃപ്പെരുംതുറ പഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ തൃപ്പെരുംതുറ വാർഡിലെ വോട്ടർ പട്ടികയിൽ രമേശ് ചെന്നിത്തലയും കുടുംബവും ഉണ്ട്.

രമേശ് ചെന്നിത്തല, അനിത രമേശ് ചെന്നിത്തല, മക്കളായ രോഹിത് ചെന്നിത്തല, രമിത്ത് ചെന്നിത്തല, മകന്റെ ഭാര്യ ശ്രീജ കെ ഭാസി എന്നിവർക്കാണ് ഇവിടെ വോട്ടുള്ളത്.
അതേസമയം തന്നെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുൻസിപ്പാലിറ്റി വാർഡ് നന്പർ-.29, ഡാണാപടി വാർഡിലെ വോട്ടർ പട്ടികയിലും രമേശ് ചെന്നിത്തലയും കുടുംബവും ഉണ്ട്.
