തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സ്ത്രീലമ്പടന്മാരെ സിപിഐഎം നിലയ്ക്ക് നിര്‍ത്തട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പീഡകര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസിലെ ‘സ്ത്രീലമ്പടന്മാര്‍’ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന’ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് രൂക്ഷ ഭാഷയിലായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാതൃകാ നടപടി സ്വീകരിച്ചു. കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ച തൊട്ടടുത്ത നിമിഷം പരാതി ഡിജിപിക്ക് നല്‍കി. അതാണ് ഞങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള വ്യത്യാസം. ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ചെലവാകില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് ഇത്തരത്തില്‍ കള്ളപ്രചരണം നടത്തുന്നത്.

സ്ത്രീലമ്പടന്മാരെ സിപിഐഎം നിലയ്ക്ക് നിര്‍ത്തട്ടെ. സ്ത്രീ പീഡനം നടത്തിയ എത്രയോ പേരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. ഈ ഇരട്ടത്താപ്പ് ശരിയല്ല’, രമേശ് ചെന്നിത്തല പറഞ്ഞു.