ന്യൂഡല്‍ഹി: രാജ്യസഭാംഗ നോമിനേഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ സംഭവത്തില്‍ പ്രതികരിച്ച് സി സദാനന്ദന് എംപി. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി വന്നത് അഭിഭാഷകന്റെ തമാശയല്ലെന്ന് സി സദാനന്ദന് പറഞ്ഞു.

ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. ഭരണഘടനാ പദവികള്‍ വ്യവഹാരത്തില്‍ എത്തിക്കുന്നത് ശരിയല്ല. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. നാമനിര്‍ദേശം ചെയ്ത സമയത്ത് തന്നെ പാര്‍ട്ടി പത്രങ്ങളില്‍ മുഖപ്രസംഗം വന്നു.
അന്ന് തന്നെ ചില സൂചനകള്‍ ഉണ്ടായിരുന്നുവെന്നും സി സദാനന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചു
