രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എം പി രാജ്മോഹൻ ഉണ്ണിത്താൻ. രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങി.

ഇരയെയും മാധ്യമങ്ങളെയും രാഹുൽ വെല്ലുവിളിച്ചു. പി ആർ ഏജൻസിയെ ഉപയോഗിച്ച് കോണ്ഗ്രസ് നേതാക്കളെ രാഹുൽ ആക്രമിച്ചെന്നും രാഹുലിനെ ആരും ന്യായീകരിക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കന്മാർക്ക് ഉള്ളതിനേക്കാൾ വലിയ ജനകീയ സ്വാധീനം വരുത്തി തീർക്കാൻ രാഹുൽ ഹീനമായ മാർഗങ്ങൾ ഉപയോഗിച്ച് പി ആർ വർക്ക് നടത്തി.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയ്ക്ക് ഒരു ധാർമികതയുണ്ട് ആ ധാർമികമൂല്യങ്ങൾ മാനിക്കുന്ന ഒരാൾക്കും രാഹുൽ ചെയ്ത പ്രവർത്തി അംഗീകരിക്കാനാവില്ല. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെ വെല്ലുവിളിച്ചു രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.