തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന ശക്തവും വ്യാപകവുമായ മഴയ്ക്ക് താത്കാലിക ശമനം. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ഇല്ല.

എന്നാല്‍ ഇന്ന് ( വെള്ളിയാഴ്ച) പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
