Kerala

സംസ്ഥാനത്ത് മഴയ്ക്ക് പിന്നാലെ ചുഴലിക്കാറ്റ് ഭീഷണിയും

കേരളത്തിന് ഇനി ചുഴലിക്കാറ്റ് ഭീഷണിയും. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദമായി മാറി, ഒക്ടോബർ 27-ഓടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ഈ ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് ‘മോന്ത’ (Mon-tha) ആയിരിക്കും. ഇതിന്റെ ദൂരപ്രഭാവം കേരളത്തിലും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നും നാളെയും സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാനാണ് സാധ്യത. എന്നാൽ തിങ്കളാഴ്ച മുതൽ (ഒക്ടോബർ 27 മുതൽ) മഴയും കാറ്റും ശക്തമാകുമെന്നാണ് പ്രവചനങ്ങൾ വ്യക്തമാക്കുന്നത്.

ഇന്ന് (ഒക്ടോബർ 25): കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.

നാളെ (ഒക്ടോബർ 26): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top