Kerala

മുന്നറിയിപ്പില്‍ മാറ്റം, മൂന്ന് ദിവസം ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ആന്ധ്രാ -ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.

നേരത്തെ ഇന്ന് ( ബുധനാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നത്.

പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകള്‍ക്ക് പുറമേ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top