സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട് നിലനിൽക്കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്.
ഇതിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദേശവും സംസ്ഥാനത്ത് ഉണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.