കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോടാണ് രാഹുലിന് പിന്തുണ പ്രഖ്യാപിച്ചും പാർട്ടിയെ പരോക്ഷമായി വിമർശിച്ചും രംഗത്തുവന്നിരിക്കുന്നത്.
മറ്റ് പല നേതാക്കളും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ കയ്യടിക്കായി ഒരു നേതാവിനെ മാത്രമല്ല പ്രവർത്തകനെയും പൂർണ്ണമായും കയ്യൊഴിയരുത് എന്നും തെറ്റ് വന്നാൽ തിരുത്തുകയും ശാസിക്കുകയും ചെയ്യാം എന്നുമാണ് മുഹ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കുറ്റിയോടെ പിഴുതു മാറ്റിയാൽ അയാൾ അഗ്നിശുദ്ധി വരുത്തി വന്നാൽ എത്ര വെള്ളമൊഴിച്ചാലും അതിൽ ഒരു നാമ്പും വളരില്ല എന്നും മുഹ്സിൻ കൂട്ടിച്ചേർക്കുന്നു