ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഒളിൽ തുടരുന്നു, എംഎൽഎ ഓഫീസ് തുറന്നു, ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ഉച്ചയോടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് വിവരം.
അതിജീവിത പരാതി നൽകിയ വാർത്ത പുറത്തു വന്നതിനെ തുടർന്ന് രാഹുലിൻ്റെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ചു നേരം മുമ്പ് ഇയാളുടെ ഫോണുകൾ സ്വിച്ച് ഓൺ ആയെങ്കിലും എവിടെയാണുള്ളതെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ഗർഭച്ഛിദ്രം നടത്താൻ മരുന്ന് വാങ്ങി നൽകിയ ഇയാളുടെ സുഹൃത്ത് ജോബി ജോസഫും ഇപ്പോൾ ഒളിവിലാണ്.