പാലക്കാട്: ഷൊര്‍ണൂര്‍ നഗരസഭയില്‍ പത്ത് വര്‍ഷമായി കൗണ്‍സിലറായിരുന്ന വനിത കൗണ്‍സിലര്‍ രാജിവെച്ചു.

31 ാം വാര്‍ഡ് കൗണ്‍സിലറായ സി സന്ധ്യയാണ് രാജിവെച്ചത്. ലൈംഗികാരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് രാജിവെച്ചത്.
പാലക്കാട് എം പി വി കെ ശ്രീകണ്ഠന്റെ അവഗണനയും രാജി പ്രഖ്യാപനത്തിന് കാരണമായെന്നാണ് വിവരം

അതേ സമയം ലൈംഗീകാരോപണത്തിന് ശേഷം ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി.
. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സംഭവത്തിലാണ് രാഹുല്‍ പ്രതികരണവുമായി രംഗത്ത് വന്നത്