Politics

ബിജെപി കോട്ട തകർത്ത് രാഹുൽ; പാലക്കാട് നഗരസഭയിൽ ലീഡ് പിടിച്ചെടുത്തു

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റം. മുൻ വർഷങ്ങളിൽ പാലക്കാട് നഗരസഭാ മേഖലകളിൽ ബിജെപി നേടിയ മേൽക്കൈ തകർത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം നടത്തുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും ഇന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. എന്നാൽ ബിജെപി ശക്തികേന്ദ്രമായ ഈ മേഖലകൾ എല്ലാം എണ്ണിത്തീരുമ്പോൾ കോൺഗ്രസാണ് ഇവിടം മുന്നിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top