ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്റ് വീണ്ടും തടഞ്ഞ് ഹൈക്കോടതി. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. 21ന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കം. യുവതിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്നാണ് കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ ഇര ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ കോടതി അംഗീകരിച്ചു.

കേസില്‍ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണ്. രാഹുലിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തന്റെ ജീവന് പോലും ഭീഷണിയുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ അതിജീവിതക്ക് രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.