പാലക്കാട്: സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം സ്വന്തം വീട് തകരാത്തിയടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന എം സ്വരാജിന്റെ എഫ്ബി പോസ്റ്റിനോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.

അതിര്‍ത്തിക്കപ്പുറത്തേക്ക് പോകും മുന്‍പ് അങ്ങേയ്ക്ക് സംഘടനാപരമായ ഉത്തരവാദിത്വമുള്ള കണ്ണൂരിലേക്ക് സ്വരാജ് ഒന്നുപോകണമെന്നാണ് രാഹുലിന്റെ പ്രതികരണം.

രാജ്യം യുദ്ധസഹജമായ അടിയന്തര സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്നത്തെ ദിവസം പോലും കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തില്‍ താങ്കളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗാന്ധി സ്തൂപം തകര്‍ക്കുകയും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സനീഷ് പിആറിന്റെ വീട് ആക്രമിക്കുകയും ചെയ്‌തെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

