രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ധാര്‍മികതയുടെയും നീതിയുടെയും വിജയമെന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോ-ഓര്‍ഡിനേര്‍ താരാ ടോജോ അലക്‌സ്.

പാര്‍ട്ടി നിലപാടിനെ പ്രശംസിക്കുന്ന താര രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. അഹങ്കാരിയും ധിക്കാരിയുമായ ഒരു ലൈംഗിക മനോരോഗി എന്നാണ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോ-ഓര്‍ഡിറ്റർ രാഹുലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
രാഹുലിനെതിരെ നേരത്തെ ശബ്ദം ഉയര്‍ത്തിയപ്പോള്‍ താന്‍ സൈബറിടങ്ങളില്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു. സ്ത്രീകളെ ബഹുമാനിക്കാത്ത, മനുഷ്യരെ ബഹുമാനിക്കാത്ത, മനുഷ്യ മൂല്യങ്ങളെ ബഹുമാനിക്കാത്ത ഒരു വ്യക്തിയെ തിരിച്ചറിഞ്ഞുകൊണ്ടാണ് അയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത്. ഇതിന് പിന്നാലെ ഒറ്റപ്പെടുത്തുകയും, അവന്റെ അനുയായികളെ കൊണ്ട് എന്നെ ആക്രമിക്കുകയും, എന്നിലെ കോണ്‍ഗ്രസുകാരിയുടെ അസ്തിത്വം പോലും ചോദ്യം ചെയ്യുന്നതുവരെ അവരുടെ നിന്ദകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടായി.

അറിഞ്ഞുകൊണ്ടുതന്നെ തെറ്റിന്റെ വഴിയിലൂടെ നടക്കുന്നവരെ സത്യം ഒരുനാള്‍ പിടികൂടും. അതാണ് സംഭവിച്ചത്. നീതിയിലുറച്ച ഓരോ കോണ്‍ഗ്രസ് നേതാവിന്റെയും പ്രവര്‍ത്തകന്റെയും വിജയമാണ് പാര്‍ട്ടി നടപടി. അഹങ്കാരത്തെ തോല്‍പ്പിച്ച സത്യത്തിന്റെ, ഭയത്തെ തോല്‍പ്പിച്ച ധൈര്യത്തിന്റെ വിജയമാണിതെന്നും താര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.