പാലക്കാട്: ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ കുരുക്ക് മുറുക്കി പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്. തന്റെ അസാന്നിധ്യം മുതലെടുത്ത് രാഹുൽ ഭാര്യയെ വശീകരിക്കുകയും കുടുംബജീവിതം തകർക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭർത്താവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. രാഹുലിനെതിരെ ബി.എൻ.എസ് 84-ാം വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം

തന്റെ ഭാര്യ വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് പരാതിയിൽ പറയുന്നു. “ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇടപെട്ടതെന്ന രാഹുലിന്റെ വാദം കള്ളമാണ്. പ്രശ്നം തീർക്കാനായിരുന്നെങ്കിൽ എന്തുകൊണ്ട് രാഹുൽ എന്നെ ബന്ധപ്പെട്ടില്ല?” എന്ന് ഭർത്താവ് ചോദിച്ചു. ഈ സംഭവങ്ങൾ തനിക്ക് വലിയ മാനനഷ്ടമുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.