തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ സെഷന്‍സ് കോടതിയെ സമീപിച്ചേക്കും.

മൂന്നാമത്തെ ബലാത്സംഗപരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയില്‍ ഉയര്‍ത്തിയത്.