കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിൽ രാഹുലിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് വിജു എബ്രഹാമിൻ്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.