ബെംഗളൂരു ∙ രാഹുലിന് സഹായമൊരുക്കുന്നത് കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണെന്ന് അഭ്യൂഹം. ഒളിവിൽ കഴിയുന്നത് ആഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്.

രാഹുലിനു കാർ എത്തിച്ചു നൽകുന്നതും യാത്രയ്ക്കുള്ള വഴികൾ കണ്ടെത്തുന്നതും ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. ആഡംബര റിസോർട്ടിലെ താമസത്തിനു പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പൊലീസ് നേരിൽ കണ്ട് ചോദ്യം ചെയ്തു.
രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയുടെ സൈകര്യത്തോടെ ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ടു മണിക്കൂർ മുൻപ് രാഹുൽ മുങ്ങി.

ഇതോടെ ഇനി ഇവരുടെ സഹായം കിട്ടില്ലെന്നാണ് കരുതുന്നത്. മറ്റ് വഴികളില്ലാതെ രാഹുൽ കീഴടങ്ങും എന്നു തന്നെയാണ് പൊലീസിന്റെ കണക്കുകൂട്ടൽ