രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി എസ്എഫ്ഐ.

പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഒരു ഹെല്പ് ഡസ്ക് തുടങ്ങേണ്ടതുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ഹെല്പ് ഡസ്ക് മാതൃകയുമായാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയത്.
മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണുന്ന പ്രതിപക്ഷ നേതാവും മാധ്യമങ്ങള്‍ ഇല്ലാത്തപ്പോള്‍ കാണുന്ന പ്രതിപക്ഷ നേതാവും വേറെ വേറെയാണെന്നും മാധ്യമങ്ങളെ കാണുമ്പോള്‍ ധാര്‍മിക രോഷം കാണിക്കുകയാണ് അദ്ദേഹമെന്നും ശിവപ്രസാദ് പറഞ്ഞു.
ഔദാര്യം പോലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതെന്നും രാഹുലിനെ തളളിപ്പറയാനുളള ധൈര്യം വി ഡി സതീശനില്ലെന്നും ശിവപ്രസാദ് പറഞ്ഞു.