ലൈംഗിക ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം.

രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തും. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റിനിര്‍ത്താനാണ് തീരുമാനം. അങ്ങനെയെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോകും.
തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കില്ല. ഉപതിരഞ്ഞെടുപ്പുണ്ടാക്കിയത് കോണ്‍ഗ്രസാണ്. മറ്റൊരു ഉപതിരഞ്ഞെടുപ്പ് വേണ്ട എന്നതാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട്.
