പാലക്കാട്: വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തി.

ലൈംഗികാരോപണങ്ങൾ നേരിട്ടതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുകയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യം ആയാണ് രാഹുൽ പാലക്കാട് എത്തുന്നത്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം എത്തിയ ശേഷം സ്വദേശമായ അടൂരിലേയ്ക്ക് മടങ്ങിയിരുന്നു.
രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എംഎൽഎ ഓഫിസ് തുറന്നു. കോൺഗ്രസ് പ്രവർത്തകർ ഓഫിസിനു മുന്നിൽ എത്തിയിട്ടുണ്ട്. ഓഫിസ് പരിസരത്ത് പൊലീസ് സുരക്ഷയും വർധിപ്പിച്ചു. രാഹുൽ എത്തിയതോടെ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തുമോ എന്നാണ് ആകാംക്ഷ.

രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു.