Kerala

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്

കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്.

ബുധനാഴ്ച്ച (മാര്‍ച്ച് 25) നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഉള്‍പ്പെടെ യുഡിഎഫിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ രാഹുലിനൊപ്പം വേദി പങ്കിടും. പ്രിയങ്കാ ഗാന്ധി എംപിയും എഐസിസിയിലെ മുതിര്‍ന്ന നേതാക്കളും വരുംദിവസങ്ങളില്‍ കേരളത്തില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞതോടെ സംസ്ഥാനത്ത് പ്രചാരണം സജീവമാക്കിയിരിക്കുകയാണ് മുന്നണികള്‍. ഏപ്രില്‍ ഒന്‍പതിനാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top