കൊച്ചി: കൊച്ചിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ചോദ്യവുമായി അതിഥി തൊഴിലാളി. കേരളം വികസിച്ചുവെന്നും എന്തുകൊണ്ട് ബംഗാള്‍ പിന്നാക്കം പോയി എന്നുമായിരുന്നു യുവാവിന്റെ ചോദ്യം. രാഹുല്‍ ഗാന്ധിയുമായി സംസാരിക്കാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടോ എന്ന് കെ സി വേണുഗോപാല്‍ ചോദിച്ചപ്പോഴായിരുന്നു സദസ്സില്‍ നിന്ന് യുവാവ് ചോദ്യം ഉയര്‍ത്തിയത്.

തൊട്ടുപിന്നാലെ ഹലോ രാഹുല്‍ സാര്‍ എന്ന് പറഞ്ഞുകൊണ്ട് യുവാവ് സംസാരിക്കാന്‍ തുടങ്ങി. യുവാവിന്റെ വിളി കേട്ട് രാഹുല്‍ വേദിയുടെ മുന്‍ഭാഗത്തേയ്ക്ക് വന്നു. യുവാവിന്റെ ചോദ്യത്തിന് കാതോര്‍ത്തു. കേരളം വികസിച്ചുവെന്നും എന്നാല്‍ ബംഗാള്‍ എന്തുകൊണ്ട് പിന്നാക്കം പോയി എന്നും യുവാവ് ചോദിച്ചു.