തിരുവനന്തപുരം: പുതിയ കെപിസിസി അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരവേ വിഷയത്തില്‍ ഇടപെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി.

വിഷയത്തില്‍ മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നുമാണ് രാഹുല്‍ വിവരങ്ങള്‍ തേടിയത്.

കെ സുധാകരനെ അദ്ധ്യക്ഷനെ മാറ്റാനുള്ള എഐസിസി ശ്രമങ്ങള്‍ മുന്നോട്ടുപോവാതെ നില്‍ക്കുന്ന ഘട്ടത്തിലാണ് എഐസിസി മുന്‍ അദ്ധ്യക്ഷന്റെ ഇടപെടല്‍. നേതൃമാറ്റത്തിനെതിരെ കെ സുധാകരന്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്ന സാഹചര്യത്തിലേക്ക് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ ഇടപെടല്‍

