കല്‍പറ്റ: രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ്. ആരോപണം വന്നപ്പോള്‍ തന്നെ കര്‍ശനമായ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദൈവതുല്യരായ ആളുകള്‍ ആരെന്ന് പുറത്തു വരണം. സിപിഐഎം മറുപടി പറയണമെന്നും കെ സി വോണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.