ന്യൂഡല്‍ഹി: ഒബിസി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള രണ്ടാം അംബേദ്കറാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. എക്‌സിലെഴുതിയ കുറിപ്പിലാണ് ഉദിത് രാജ് രാഹുലിനെ രണ്ടാം അംബേദ്കറെന്ന് വിശേഷിപ്പിച്ചത്.

‘ചരിത്രം പുരോഗതിക്കായുള്ള അവസരം തരില്ലെന്ന് വീണ്ടും വീണ്ടും ഒബിസി വിഭാഗക്കാര്‍ ആലോചിക്കണം. തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിനെ പിന്തുടരുകയും പിന്തുണക്കുകയും വേണം.
അങ്ങനെ ചെയ്യുകയാണെങ്കില്‍, രാഹുല്‍ ഗാന്ധി ഒബിസി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള രണ്ടാം അംബേദ്കറാണെന്ന് തെളിയിക്കും’, എന്നാണ് ഉദിത് രാജ് കുറിച്ചത്.
