ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഫ്രാന്‍സുമായുള്ള കരാര്‍ അടുത്ത മാസം ഒപ്പുവെയ്ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാകും കരാറില്‍ ഒപ്പുവെയ്ക്കുക. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ഇടനിലക്കാരില്ലാത്ത കരാറാണിത്.

പുതുതായി വാങ്ങുന്ന 114 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ 80 ശതമാനവും നിര്‍മിക്കുക ഇന്ത്യയിലാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ശുപാര്‍ശ കഴിഞ്ഞ വര്‍ഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്.