കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രാദേശിക കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുന്നതായി പി വി അന്‍വര്‍.

കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടേക്കാമെന്നും ഔദ്യോഗിക പ്രവേശനം ലഭിച്ചില്ലെങ്കിലും പ്രാദേശികമായി സഹകരിക്കും എന്നും പി വി അന്‍വര്‍ പറഞ്ഞു.
ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ പി വി അന്‍വര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി.

ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തില്‍ എത്താന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് എന്നും മതേതരത്വവും തൊഴിലാളി സമീപനവും വിട്ട ഇടതുപക്ഷവും മുഖ്യമന്ത്രിയും യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയം ഏറ്റെടുത്തിരിക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു.