Kerala

മുക്കാൽ പിണറായിയാണ് സതീശൻ, മലപ്പുറം ജില്ലയെ വിഭജിക്കണം: പി വി അൻവർ

മലപ്പുറം: പ്രതിപക്ഷനേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ബന്ധമുണ്ടെന്ന് ആവർത്തിച്ച് നിലമ്പൂരിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. പുനർജനി പദ്ധതി ഉൾപ്പെടെയുള്ള കേസുകളെ വി ഡി സതീശന് ഭയമെന്നും പി വി അൻവർ പറഞ്ഞു.

യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അടച്ചത് വി ഡി സതീശനാണ്. സതീശനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നതുൾപ്പെടെ ചർച്ച നടത്തിയ യുഡിഎഫ് നേതൃത്വത്തോട് താൻ പറഞ്ഞതാണെന്നും അടച്ച വാതിൽ തുറക്കാൻ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നുണ്ടെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

ആവശ്യം അംഗീകരിച്ചാൽ യുഡിഎഫ് മുന്നണി പോരാളിയായി താൻ ഉണ്ടാകും. മത്സര രംഗത്ത് നിന്ന് പിൻമാറില്ലെന്നും സതീശനാണ് തന്നെ മത്സര രംഗത്തിറക്കിയതെന്നും പറഞ്ഞ അൻവർ മുക്കാൽ പിണറായിയാണ് സതീശനെന്നും ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top