പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വിജയം ഉറപ്പിച്ച് മുൻ ധനമന്ത്രിയും എൽഡിഎഫ് പത്തനംതിട്ട ലോക്സഭാ സ്ഥാനാർത്ഥിയുമായ തോമസ് ഐസക്. 53,000 വോട്ട് ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ തനിക്ക് വിജയം ഉറപ്പാണെന്ന് തോമസ് ഐസക് പറഞ്ഞു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
എൻഡിഎയ്ക്ക് രണ്ട് ലക്ഷത്തിന് മുകളിൽ വോട്ട് കിട്ടില്ല. ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി നവാഗതനായതിനാൽ വോട്ട് കുറയും. ബിജെപിയുടെ ഉയർന്ന നേതാവ് മൽസരിച്ചിരുന്നുവെങ്കിൽ കൂടുതൽ വോട്ട് കിട്ടിയേനേ എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
പ്രചാരണം തുടങ്ങിയപ്പോൾ താൻ പുറകിലായിരുന്നു. അവസാന ഘട്ടത്തിൽ താൻ മുന്നിലെത്തി. കേരളത്തിൽ 14 സീറ്റ് വരെ ഇടത് മുന്നണിക്ക് ലഭിക്കും. ഇൻഡ്യ മുന്നണി ചെറിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ബിജെപി അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)