കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്തെത്തി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്തു.

നൂറ്റാണ്ടുകളായി പരസ്പര സ്നേഹത്തോടെ എല്ലാവരും കേരളത്തിൽജീവിക്കുന്നു. കേരളത്തിന്റെ ആത്മചൈതന്യം എല്ലായിടത്തും പ്രതിഫലിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അർഹിച്ച പ്രതിഫലം ലഭിക്കാതെ കടലിൽ പണിക്ക് പോകുന്ന മത്സ്യത്തൊഴിലാളികളിൽ കേരളത്തിന്റെ ചൈതന്യം കാണുന്നു.

നഴ്സുമാർക്ക് നാട്ടിൽ ജോലി കിട്ടാത്ത അവസ്ഥ. ജോലി കിട്ടിയാൽ തന്നെ ശമ്പളം വളരെ കുറവ്. കേരളത്തിൽ ആരോഗ്യ മേഖല തകർന്നടിഞ്ഞു കൊണ്ടിരിക്കുന്നു. സംവിധാനങ്ങൾ കുറവാണ് ഉപകരണങ്ങൾ കുറവാണ്, ആരോഗ്യ മേഖലയിൽ. എല്ലാവിധ സാധനങ്ങൾക്കും വില വർദ്ധിച്ചു. ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള സഹായം സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല.
ആശാവർക്കർമാർ, അംഗനവാടി സമരക്കാർ അവരെയൊക്കെ ഗവൺമെന്റ് കേട്ടത് തിരഞ്ഞെടുപ്പ് ആകാറായപ്പോഴാണ്. ആശാ സമരക്കാരുടെ ശബ്ദം അടിച്ചമർത്തി. സംസ്ഥാനത്ത് വിലകയറ്റം രൂക്ഷം.
സംസ്ഥാനത്ത് കർഷകർ പ്രതിസന്ധിയിൽ. ഇന്ധവില വർദ്ധനവ് ഏറ്റവും അധികം ബാധിക്കുന്നത് മത്സ്യത്തൊഴിലാളി മേഖലയെ. മത്സ്യത്തൊഴിലാളികൾക്ക് ദുരിത ജീവിതമെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.