പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്‍റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി എംപി.

ജോസ് നെല്ലേടത്തിന്‍റെ ഭാര്യയും മകനും മകളും ആണ് പ്രിയങ്ക ഗാന്ധിയെ കണ്ടത്. മണ്ഡല പര്യടനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയപ്പോഴാണ് കൂടിക്കാഴ്ച.
പ്രിയങ്ക ഗാന്ധി താമസിക്കുന്ന ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്ന് വിവരം.

പ്രിയങ്ക ഗാന്ധിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്‍റെ കുടുംബം അറിയിച്ചു.