തിരുവനന്തപുരം: വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകള്‍.

വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.
ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച നടത്തിയിരുന്നു. എന്നാല്‍, ചർച്ചയില്‍ പരിഹാരം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. സമരത്തിൻറെ തീയതി രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചേക്കും
