Kerala

മാധ്യമപ്രവർത്തകൻ എന്ന പദവി സ്വയം പ്രഖ്യാപിച്ച് നേടിയെടുക്കാനാവില്ലെന്നും പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ സംരക്ഷണം സ്വയം മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്നവർക്ക് ലഭിക്കണമെന്നില്ലെന്നും സുപ്രീം കോടതി.

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ എന്ന പദവി സ്വയം പ്രഖ്യാപിച്ച് നേടിയെടുക്കാനാവില്ലെന്നും പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ സംരക്ഷണം സ്വയം മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്നവർക്ക് ലഭിക്കണമെന്നില്ലെന്നും സുപ്രീം കോടതി.മാധ്യമസ്വാതന്ത്ര്യവും ക്രമസമാധാന പാലനവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പ്രിന്റ് മീഡിയ, ടെലിവിഷൻ ചാനലുകൾ, രജിസ്റ്റർ ചെയ്ത ഓൺലൈൻ മാധ്യമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും അംഗീകൃത അക്രഡിറ്റേഷൻ ഉള്ളവരുമാണ് അംഗീകൃത മാധ്യമപ്രവർത്തകർ. മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ റീൽസ് നിർമിക്കുന്നവരും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്നും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചൂണ്ടിക്കാട്ടി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബറിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി പൊലീസ് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേരള പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് പരാമർശങ്ങൾ.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയാണ് നിരീക്ഷണങ്ങൾ നടത്തിയത്. പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും അനധികൃത കസ്റ്റഡിയും സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയോട് കോടതി നിർദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top