Kerala

അഡ്വ. വി.എം.എ കരീം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം: എസ്.എം. ഷെരീഫ്

 

ഈരാറ്റുപേട്ട: ദീർഘകാലം ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന അഡ്വ. വി.എം.എ കരീം അനുസ്മരണ സമ്മേളനം കാരക്കാട് സ്കൂൾ ഓഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു.

അഡ്വ. വി.എം.എ. കരീം സാഹിബ് സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ഇടുക്കി ജില്ലാ സെക്രട്ടറി എസ്.എം. ഷെരീഫ് അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് അദ്ദേഹം പുലർത്തിയിരുന്ന മൂല്യങ്ങളും ആദർശങ്ങളും രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരീം സാഹിബ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ പി.എ. ഹാഷിം അധ്യക്ഷത വഹിച്ചു.കെ.എ. മുഹമ്മദ് അഷ്‌റഫ്, കെ.എ. മാഹിൻ, കെ.എം. ജാഫർ, വി.എം. സിറാജ്, കെ.എ. മുഹമ്മദ് ഹാഷിം, റാസി ചെറിയവല്ലം, ഫൈസൽ കന്നാംപറമ്പിൽ, നഗരസഭാ കൗൺസിലർമാരായ സി.പി. ബാസിത്, അബ്സാർ മുരിക്കോലിൽ, അഫ്സൽ വെള്ളുപ്പറമ്പിൽ, അമീൻ പിട്ടയിൽ തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top