ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു വന്ന ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണ്പോയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം. തിരുവനന്തപുരം സ്വദേശി നവാസ് കേരളാ പൊലീസ് മേധാവിക്ക് പരാതി നല്കി.

പ്രസിഡന്റായ ദ്രൗപതി മുർമു വന്ന ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു പോയത് വൻ സുരക്ഷയുടെ ഭാഗവും, അശാസ്ത്രീയമായ കോൺഗ്രീറ്റ് നിർമ്മാണവും മൂലമാണ്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ പോലീസ്, ഫയര്‍ഫോഴ്സ് അംഗങ്ങള്‍ ചേർന്നാണ് തള്ളിനീക്കിയത്. സുരക്ഷാ കാരണങ്ങളാലും, കാലാവസ്ഥ വ്യതിയാനം മൂലവും നിലയ്ക്കലിൽ നിന്ന് പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ലാന്‍ഡിങ് മാറ്റിയതായിരുന്നു കാരണം.
ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഇന്ന് രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം പത്തനംതിട്ടയിലെത്തിയ രാഷ്ട്രപതി റോഡ് മാർഗ്ഗമായിരുന്നു പമ്പയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് പ്രത്യേക വാഹനത്തിലാണ് സന്നിധാനത്തേക്ക് പോയത്.
