Kerala

നന്ദി പോലും പറയാൻ അവസരം നൽകാതെ എന്നെ പുറത്താക്കി,സച്ചിദാനന്ദനെ നിലനിർത്തുന്നത് ഇരട്ടനീതി: പ്രേംകുമാർ

തിരുവനന്തപുരം: തുടർഭരണം സംബന്ധിച്ച് വിവാദ പരാമർശം നടത്തിയ കവി സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നതിൽ അതൃപ്തി പരസ്യമാക്കി ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ തന്നെ മാറ്റി നിർത്തുകയും, എന്നാൽ ഭരണത്തുടർച്ച വേണ്ടെന്ന് ചൂണ്ടിക്കാണിച്ച സച്ചിദാനന്ദനെതിരെ നടപടി സ്വീകരിക്കാത്ത നിലപാടും ചൂണ്ടിക്കാണിച്ചാണ് പ്രേംകുമാറിന്റെ വിമർശനം. സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി, അഥവാ ഇരട്ടനീതിയുടെ നേർക്കാഴ്ച്ച എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top