തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സന്ദര്‍ശിച്ചതായി അയല്‍വാസിയായ വിക്രമന്‍ നായര്‍.

സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തതിന്റെ മഹസര്‍ സാക്ഷി കൂടിയാണ് വിക്രമന്‍ നായര്‍. ഇരുവരെയും കൂടാതെ എംഎല്‍എയായ ഒഎസ് അംബികയും പോറ്റിയുടെ വീട്ടിലെത്തിയതായി വിക്രമന്‍ നായര്‍ പറഞ്ഞു.