തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി സുരേഷ് ആണ് പിടിയിലായത്. വിദേശ വ്ലോഗര്‍ ആയ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
വിദേശത്തുനിന്ന് ഇന്ത്യയില്‍ എത്തി രാജ്യത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോ ചിത്രീകരിക്കുന്ന വ്ലോഗര്‍ ദമ്പതിമാരിലെ യുവതിയെ ആണ് പ്രതി തൃശൂര്‍ പൂരത്തിനിടെ അപമാനിക്കാന്‍ ശ്രമിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
പൂരവിശേഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പ്രതി ബലമായി യുവതിയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)