Kerala

പൂഞ്ഞാറിലും വോട്ടിന് പണം?; ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: പാലക്കാടിന് പിന്നാലെ പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നല്‍കിയെന്ന് ആരോപണം.

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പതിനേഴാം ബൂത്തിലെ ബിജെപി മണ്ഡലം ഭാരവാഹി പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം എ ആണ് പണം നല്‍കുന്നത്.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും സിപിഎം പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പാലക്കാടിലെ വോട്ടിന് കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top