കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തൃശൂർ മുതൽ കാസർകോട് വരെ ഏഴു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

രാവിലെ ഏഴിന് തന്നെ മിക്ക പോളിങ് ബൂത്തുകളും വോട്ടർമാരുടെ നീണ്ടനിരയാണ്. വൈകീട്ട് ആറു വരെയാണ് പോളിങ്. നൂറോളം ബൂത്തുകളിൽ വോട്ടിങ് മെഷീനുകൾ പണിമുടക്കി.
വടക്കൻ കേരളത്തിലെ നിരവധി ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാറിലായി. ഇത് വോട്ട് തുടങ്ങാനും തടസ്സപ്പെടാനും കാരണമായി.

വാശിയേറിയ പ്രചാരണം നടന്ന ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്ക് 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ശനിയാഴ്ചയാണ് സംസ്ഥാന വ്യാപക ഫലപ്രഖ്യാപനം