മൂവാറ്റുപുഴയിൽ ട്രാഫിക് പെറ്റി കേസ് പിഴയിൽ തട്ടിപ്പ് നടത്തിയ വനിതാ സിപിഒ കസ്റ്റഡിയിൽ. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. നാലു വർഷത്തിനിടെ 16 ലക്ഷം രൂപ തട്ടിയെടുത്തതിന് ശാന്തി കൃഷ്ണനെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തിരുന്നു.

വകുപ്പ് തല നടപടിയുടെ ഭാഗമായി ശാന്തികൃഷ്ണനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ശാന്തികൃഷ്ണനെ പോലീസ് സ്റ്റേഷനിലെടുത്തത്. ഒളിവിൽ കഴിഞ്ഞ ഇടത്തുനിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് ശാന്തികൃഷ്ണൻ 16 ലക്ഷത്തിലേറെ രൂപ വെട്ടിച്ചത്.
ഡിഐജി ഓഫീസില്‍ നിന്ന് സാധാരണ രീതിയില്‍ നടക്കുന്ന ഓഡിറ്റ് നടന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 2018-2022 കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. പിഴ ഈടാക്കുന്ന തുക കുറച്ച് കാണിച്ചു കൊണ്ടുള്ള തട്ടിപ്പാണ് നടന്നത്. ശാന്തി കൃഷ്ണ സ്ഥലം മാറിപ്പോയതിന് പിന്നാലെയാണ് ഓഡിറ്റ് നടക്കുന്നതും തട്ടിപ്പ് വിവരം പുറത്തറിഞ്ഞതും
