കൊച്ചി: ഭർത്താവ് ലഹരി ഉപയോഗിച്ച് തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന അധ്യാപികയായ യുവതിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിൽ ഉടനടി നടപടിയെടുത്ത് പൊലീസ്.

റൂറല്‍ എസ്പി എം ഹേമലത ഇടപെട്ടാണ് കേസെടുത്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. കൊടുവഴങ്ങ സ്വദേശിനിയാണ് ഭര്‍ത്താവ് ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.
റൂറല്‍ എസ്പിക്ക് ഇമെയില്‍ വഴി പരാതി നല്‍കുകയും ചെയ്തു.
