കൊച്ചി: എറണാകുളം കൊച്ചുകടവന്ത്രയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബനാഥനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി പൊലീസ്.

കൊച്ചുകടവന്ത്ര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചമുണ്ടെന്നും ആരോ അവിടെ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ പൊലീസിൽ വിളിച്ചറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്.
പിന്നാലെ പട്രോളിങ്ങിനെത്തിയ സംഘം പരിസരവാസികളോട് കാര്യം തിരക്കി. അവരിൽനിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്‌നങ്ങൾ കാരണം അവിടെ വരാറില്ലെന്നും, എന്നാൽ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും മനസ്സിലാക്കി.

ഉടൻ തന്നെ പൊലീസ് മതിൽ ചാടി കടന്ന് വീടിനടുത്തെത്തുകയായിരുന്നു