Kerala

ഭാര്യ മദ്യപിച്ച് കഴിഞ്ഞാൽ വലിയ പ്രശ്നം; കാലുകൾ ചങ്ങലയിട്ട് പൂട്ടി ഭർത്താവ്

കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയ നിലയിൽ റോഡരികിൽ കണ്ടെത്തിയ സ്ത്രീയെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.

സംഭവത്തിൽ ഭർത്താവ് തന്നെയാണ് ഭാര്യയെ ചങ്ങലയിട്ട് പൂട്ടിയത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ഭാര്യ വീട്ടിൽ നിന്നു പുറത്തുപോകാതിരിക്കാനാണ് പൂട്ടിയതെന്നാണ് ഇയാൾ പൊലീസിനോട് പറ‍ഞ്ഞത്.

ശനിയാഴ്ച ഉച്ചയോടെ കൊല്ലങ്കോട് പട്ടണത്തിനടുത്തുള്ള ആനമാറി റോഡിലാണ് തമിഴ്നാട് നാമക്കൽ സ്വദേശിനിയായ 55കാരിയെ കാലുകൾ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ നാട്ടുകാർ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെ ശ്രമിച്ചാണ് ചങ്ങലയും പൂട്ടുകളും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി സ്ത്രീയെ മോചിപ്പിച്ചത്. തുടർന്ന് ഇവരെ പൊലീസിന് കൈമാറി.

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top