തിരുവനന്തപുരം: പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങള്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്തു.

മഹീന്ദ്ര ബോലേറോ, സ്കോര്‍പ്പിയോ, ഥാര്‍, ഫോര്‍സിന്റെ ഗൂര്‍ഖ, ട്രാവലര്‍, ഹീറോയുടെ എക്സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയാണ് സേനയ്ക്ക് ലഭിച്ചത്. സ്റ്റേഷനുകള്‍, കണ്ട്രോള് റൂമുകള്‍, ഹൈവേ പട്രോളിംഗ് വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.