India

11 വയസ്സുള്ള വിദ്യാർത്ഥിയുമായി ഒളിച്ചോടിയ ട്യൂഷൻ അധ്യാപിക പിടിയിൽ

സൂറത്ത്: 11 വയസ്സുള്ള വിദ്യാർത്ഥിയുമായി ഒളിച്ചോടിയ ട്യൂഷൻ അധ്യാപിക പിടിയിൽ ആയി. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇരുവരും പുനെ പൊലീസ് സ്റ്റേഷന് കീഴിലുള്ള മഗോബ് പ്രദേശത്തെ ഒരേ ഹൗസിംഗ് സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. 23 വയസ്സുകാരിയായ മാൻസി എന്ന അധ്യാപികയെയും വിദ്യാർത്ഥിയും ഏപ്രിൽ 25നാണ് വീട് വിട്ടത്.

മൂന്ന് വർഷമായി 23കാരി കുട്ടിക്ക് ട്യൂഷനെടുത്തിരുന്നു എന്ന് അച്ഛൻ പറഞ്ഞു. അധ്യാപിക മൂന്നാം നിലയിലും കുട്ടിയും കുടുംബവും രണ്ടാം നിലയിലുമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കളിക്കാൻ പോയ കുട്ടി മടങ്ങിവരാതിരുന്നതോടെ തെരച്ചിൽ തുടങ്ങി. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ അധ്യാപികയ്ക്കൊപ്പം കുട്ടിയെ കണ്ടു. അധ്യാപികയുടെ വീട്ടിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top