തിരുവനന്തപുരം: ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നതില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.ബിജെപിക്കാരായ പ്രതികളെ രക്ഷിക്കാനുള്ള ചര്‍ച്ചയാണ് നടന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഉദ്യോഗസ്ഥര്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റം നല്‍കിയെന്നും കെ മുരളീധരന്‍ പറഞ്ഞു.


