ആലപ്പുഴയിൽ കോളേജ് വിദ്യാർഥിനിയോട് സ്വകാര്യ ബസിന്റെ കൊടുംക്രൂരത. വിദ്യാർഥിനി ഇറങ്ങും മുമ്പ് ബസ് അമിത വേഗത്തിൽ മുന്നോട്ട് എടുത്തു.

വലിയ ചൂടുകാട് സ്വദേശി ദേവികൃഷ്ണയ്ക്ക് പരുക്കേറ്റത്. ഫുട്ബോഡിൽ നിന്ന് വീണ് വൈദ്യുത പോസ്റ്റിൽ തലയിടിച്ച വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റു. ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ പോയത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് വൈരാഗ്യ നടപടി.
പുന്നപ്ര കോ ഓപ്പറേറ്റീവ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനിയാണ് ദേവികൃഷ്ണ. തുടർ ചികിത്സയ്ക്കായി വിദ്യാർഥിനിയെ ന്യൂറോസർജനെ കാണിക്കേണ്ടതുണ്ട്. എറണാകുളം അമൃത ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കോളജിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
